ഇത്തവണ ഹജ്ജ് തീര്‍ഥാടകര്‍ക്കായി പറക്കും ടാക്സികളും ഡ്രോണുകളും

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് ഗതാഗതത്തിനായി പറക്കും ടാക്സികളും ഡ്രോണുകളും ഉപയോഗിക്കുന്നതിന് അവസരമുണ്ടാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ തീര്‍ഥാടകരുടെ ആദൃ ബാച്ചിനെ സ്വീകരിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അല്‍ ജാസര്‍ ഇക്കാരൃം അറിയിച്ചത്. ടാക്സി ആപ്ലിക്കഷനുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഗതാഗത മാര്‍ഗങ്ങള്‍ ഹജ്ജ് തീര്‍ഥാടകർക്കായുള്ള സേവനം മെച്ചപ്പെടുത്താന്‍ സഹായകമാകും.
Content Highlights: Saudi Arabia introduces flying taxis and drones for Hajj pilgrims