സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ, മിസൈൽ ആക്രമണശ്രമം; എല്ലാം തകർത്തതായി സഖ്യസേന

റിയാദ്: യമനിലെ ഹൂതി വിമതർ സൗദി അറേബ്യക്ക് നേരെ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞ് തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു
ബുധനാഴ്ച മക്ക മേഖലയിലും സൗദിയുടെ തെക്കൻ മേഖലയിലുമാണ് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതെന്ന് സഖ്യസേന വ്യക്തമാക്കി.
ഇതിനുമുമ്പ് റിയാദ് മേഖലയെ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച മൂന്ന് ക്രൂയിസ് മിസൈലുകളും തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചിരുന്നു.
സൗദിക്ക് നേരെയുണ്ടായ ആക്രമണശ്രമങ്ങളെല്ലാം പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.