സൗദിയിലെ ഹായിലിൽ മലയാളി മരണപ്പെട്ടു

ഹായിൽ: കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി നാസർ തെറ്റത്തുപറമ്പിൽ(45) ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ ഹായിലിൽ മരണപ്പെട്ടു. വർഷങ്ങളായി ഹായിൽ ബർസാൻ മാർക്കറ്റിൽ ബിസിനസ് നടത്തിവരിക ആയിരുന്നു. ഐസിഎഫ് പ്രവർത്തനത്തിൽ സജീവ സാന്നിധ്യവും ജീവകാരുണ്യ സാമുഹിക രംഗത്തെ സഹായിയും സഹകാരിയുമായിരുന്നു നാസർ ചെറുവാടി.
ഷുഹൈബയാണ് ഭാര്യ. മൃതദേഹം ഹായിലിൽ തന്നെ ഖബറടക്കുവാനുള്ള നിയമ നടപടികൾ പൂർത്തിയാക്കാൻ ഐസിഎഫ് വെൽഫയർ സമിതിയും മറ്റ് സാമുഹിക പ്രവർത്തകരും, ബന്ധുമിത്രാദികളും, സുഹൃത്തുക്കളും രംഗത്തുണ്ട്.