ഖാലിദ്‌ പോത്തന്നൂരിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

ഖാലിദ് പോത്തന്നൂർ
ഖാലിദ് പോത്തന്നൂർ

തബൂക്ക്‌: സൗദി അറേബ്യയിലെ തബൂക്കിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച ഖാലിദ്‌ പോത്തന്നൂരിന്റെ (58) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. പോത്തന്നൂർ ജുമാമസ്ജിദ്‌ ഖബർസ്ഥാനിലായിരുന്നു ഖബറടക്കം.

തബൂക്കിലെ ഷാറലാമിൽ 26 വർഷമായി കച്ചവടം നടത്തിവരികയായിരുന്നു അദ്ദേഹം. ഭാര്യ സൈനബ. ഉമ്മു സൽമ, ഷഹന, ഫാത്തിമ എന്നിവർ മക്കളും അബ്ദുൽ കബീർ, അറഫാത്ത് എന്നിവർ മരുമക്കളുമാണ്‌.

തബൂക്ക്‌ കെ.എം.സി.സി. വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിലാണ് രേഖകൾ ശരിയാക്കിയത്. തബൂക്ക് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ്‌ അംഗവും ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഖാലിദ് പോത്തന്നൂരിന്റെ പെട്ടെന്നുള്ള വിയോഗം തബൂക്ക്‌ മലയാളി സമൂഹത്തെ സങ്കടത്തിലാഴ്ത്തിയെന്ന് പ്രവാസി സമൂഹം പ്രതികരിച്ചു. എല്ലാവരുമായി ഹൃദയബന്ധം ഊട്ടിയുറപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും പ്രവാസി സമൂഹം ഓർമ്മിച്ചു. 

Content Highlights: Khalid Pothannur death