കേരളപ്പിറവി ദിന മത്സര വിജയികളെ അനുമോദിച്ചു

ക്വിസ് മത്സര വിജയികൾ | ഫോട്ടോ: അറേഞ്ച്ഡ്
ക്വിസ് മത്സര വിജയികൾ | ഫോട്ടോ: അറേഞ്ച്ഡ്

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്, കുട്ടി മലയാളം ക്ലബ്ബിന് കീഴിൽ അൽ ഹുദാ മദ്രസാ വിദ്യാർത്ഥികൾക്കായി വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളിൽ മലയാള ഭാഷാപഠനവും വായനയും  പ്രോത്സാഹിപ്പിക്കുന്ന വിവിധ ഇനങ്ങളാണ് മത്സരങ്ങൾക്കായി തെരഞ്ഞെടുത്തത്.

കേരളപ്പിറവി മുതൽ ഇന്നുവരെയുള്ള കേരളത്തിന്റെ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ ക്വിസ് മത്സരത്തിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു. ഇഷാൻ റസീൻ മുസ്തഫ, അബിഷ മസ്ഹൂദ്‌ (ഒന്നാം സ്ഥാനം) മുഹമ്മദ്‌ നദാൽ എം.ടി, നിയ ഫാത്തിമ (രണ്ടാം സ്ഥാനം), ഹദഫ് മുഹമ്മദ്‌ (മൂന്നാം സ്ഥാനം) എന്നിവർ ജേതാക്കളായി.

വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ക്വിസ് മത്സരത്തിന് മദ്രസാ അദ്ധ്യാപകൻ മുഹമ്മദ് സുല്ലമി ആര്യൻതൊടിക നേതൃത്വം നൽകി. ക്ലാസടിസ്ഥാനത്തിൽ മലയാളം കയ്യെഴുത്ത്, മലയാള പദ നിർമ്മാണം, മലയാളം വായന എന്നിവയിലും മത്സരങ്ങൾ നടത്തി.

മത്സരങ്ങളിലെ മുഴുവൻ വിജയികൾക്കും മദ്രസാ സ്റ്റാഫ്‌ കൗൺസിൽ  അംഗങ്ങളും മാനേജ്മെന്റ് ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

മത പഠനത്തോടൊപ്പം മാതൃഭാഷയായ മലയാളം പഠിപ്പിക്കുന്നതിൽ അൽ ഹുദാ മദ്രസ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്നും, മദ്രസയുടെ പ്രാരംഭം മുതൽ മലയാളം പഠിപ്പിച്ചു വരുന്നുണ്ടെന്നും പ്രിൻസിപ്പാൾ അറിയിച്ചു. മദ്രസാ അധ്യാപകർ നേതൃത്വം നൽകിയ സമ്മാനദാന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി  അബ്ദുറഹ്മാൻ ഫാറൂഖി സ്വാഗതവും മുജീബുറഹ്മാൻ സ്വലാഹി നന്ദിയും പറഞ്ഞു.

Content Highlights: Kerala piravi quiz malayalam winners saudi arabia