കേളി സുലൈ ഏരിയ രണ്ടാം ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശോജ്വല തുടക്കം

റിയാദ്: സുലൈ ഏരിയ ഒന്‍പതാം സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് കേളി സുലൈ ക്രിക്കറ്റ് നോക്കൗട്ട് ടൂര്‍ണമെന്റ് ആവേശകരമായ തുടക്കം. ടൂര്‍ണമെന്റിന് സുലൈ എംസിഎ ടെക്‌നോമേക്ക് ഗ്രൗണ്ടുകളില്‍ വൈകിട്ട് നാലു മണിക്ക് തുടക്കം കുറിച്ചു.
സംഘാടസമിതി ചെയര്‍മാന്‍ ഫൈസലിന്റെ അധ്യക്ഷതയില്‍ ഉദ്ഘാടന ചടങ്ങ് നടന്നു. ഏരിയാ സെക്രട്ടറി ഹാഷിം കുന്നുതറ സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ടൂര്‍ണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കേളി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ഏരിയാ രക്ഷാധികാരി ആക്ടിങ് സെക്രട്ടറിയുമായ കാഹിം ചേളാരി, സ്‌പോര്‍ട്‌സ് കമ്മിറ്റി ആക്ടിങ് കണ്‍വീനര്‍ സുജിത് മലാസ്, ചെയര്‍മാന്‍ ജവാദ് പെരിയോട്ട്, സംഘാടക സമിതി കണ്‍വീനര്‍ ഷറഫ് ബാബ്തൈന്‍, ഏരിയാ പ്രസിഡന്റ് ജോര്‍ജ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
ടൂര്‍ണമെന്റിന്റെ ആദ്യ ദിവസത്തെ മത്സരഫലങ്ങള്‍ ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ റീജേഷ് രയരോത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'മാന്‍ ഓഫ് ദ മാച്ച്' ട്രോഫികള്‍ കേളിയുടെ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, സുജിത് മലാസ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. സുലൈ ഏരിയ ഭാരവാഹികളായ ഗോപിനാഥ്, കൃഷ്ണന്‍ കുട്ടി, സുനില്‍ കുമാര്‍, ഇസ്മായില്‍, നവാസ്, പ്രകാശന്‍, സത്യപ്രമോദ് എന്നിവര്‍ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നല്‍കി
നോകൗട്ട് റൗണ്ടിലെ ആദ്യദിന മത്സര ഫലങ്ങള്‍:
കിങ്സ് മലാസ് ഒന്‍പതുവിക്കറ്റിന് ഓള്‍ഡ് സനയ്യ ബോയ്‌സിനെ തോല്‍പ്പിച്ചു. (മാന്‍ ഓഫ് ദ മാച്ച്: പ്രണവ്)
രത്നഗിരി റോയല്‍സ് 54 റണ്‍സിന് ഹോക്‌സ് റിയാദിനെ മറികടന്നു. (മാന്‍ ഓഫ് ദ മാച്ച്: ജുനൈദ്)
ഉസ്താദ് ഇലവന്‍ 16 റണ്‍സിന് ആഷസ് സിസിയെ തോല്‍പ്പിച്ചു. (മാന്‍ ഓഫ് ദ മാച്ച്: ഹാരിസ്)
ആവേശകരമായ നാലാം മത്സരത്തില്‍ റിയാദ് വേരിയേഴ്‌സ്, ടീം പാരമൗണ്ടിനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തി. (മാന്‍ ഓഫ് ദ മാച്ച്: കുക്കു).
Content Highlights: Keli sulai area 2nd cricket knockout tournamnet