കേളി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദവാദ്മി ഏരിയ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തെക്കനേഷ്യൻ രാജ്യങ്ങളിലെ 8 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ബലിപെരുന്നാൾ ദിനത്തിൽ രാവിലെ 7.30ന് ആരംഭിച്ച ടൂർണ്ണമെന്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളടക്കം അതേ ദിവസവും സെമിഫൈനലും ഫൈനലും പിറ്റേദിവസവും ആയാണ് സംഘടിപ്പിച്ചത്.

ട്വന്റി -ട്വന്റി മോഡലിൽ 20 ഓവർ വീതമായിരുന്നു മത്സരങ്ങൾ. ഫൈനലിൽ വിന്നേഴ്‌സ് ടീമായ 'അസദ് ഇലവൻ' ടീമിന് ദവാദ്മി ഇന്ത്യൻ റസ്റ്റോറന്റ് സ്‌പോൺസർ ചെയ്ത ട്രോഫിയും,സംഘാടക സമിതി അനൗൺസ് ചെയ്തിരുന്നക്യാഷ് പ്രൈസും നൽകി. റണ്ണേഴ്‌സ് അപ് ടീമായ 'സനയ ടൈഗർ' ന് റീം നജദ് സ്പൈസസ് കറി പൗഡർ സ്‌പോൺസർ ചെയ്ത ട്രോഫിയും അനൗൺസ് ചെയ്തിരുന്ന ക്യാഷ് പ്രൈസും നൽകി.

കൂടാതെ മാൻ ഓഫ് ദ സീരീസിനും മാൻ ഓഫ് ദ മാച്ചിനും കേളി ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റ് ഗ്രൗണ്ടിൽ നടന്ന സമാപനയോഗത്തിൽ സമ്മാനിച്ചു. സമാപനയോഗം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.