കേളി ജനകീയ ഇഫ്താർ മാർച്ച് ആറിന്; സംഘാടക സമിതി രൂപവത്കരിച്ചു

കേളി ജനകീയ ഇഫ്താര്‍ സംഘാടക സമിതി രൂപവത്കരണയോ​ഗത്തിൽനിന്ന്
കേളി ജനകീയ ഇഫ്താര്‍ സംഘാടക സമിതി രൂപവത്കരണയോ​ഗത്തിൽനിന്ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് ആറിന് നടക്കും. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്താറാണ് കേളി വർഷംതോറും നടത്തിവരുന്നത്. മലാസ് ലുലു ഹൈപ്പർ അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണയോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോകകേരളസഭാംഗവുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.

സീബ കൂവോട് (ചെയർപേഴ്‌സൺ), രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം (വൈസ് ചെയർമാൻമാർ), ഷമീർ കുന്നുമ്മൽ (കൺവീനർ), കിഷോർ ഇ. നിസാം, തോമസ് ജോയ് (ജോയിന്റ് കൺവീനർമാർ), ജോസഫ് ഷാജി (സാമ്പത്തിക കൺവീനർ), മോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് (ജോയിന്റ് കൺവീനർമാർ), നസീർ മുള്ളൂർക്കര (ഗതാഗതം), അനിരുദ്ധൻ കീച്ചേരി (വിഭവ സമാഹരണം), ജവാദ് പരിയാട്ട് (സ്റ്റേഷനറി), സിജിൻ കൂവള്ളുർ (പബ്ലിസിറ്റി), ജാഫർ ഖാൻസ (പശ്ചാത്തല സജ്ജീകരണം), സുനീർ ബാബു (ഭക്ഷണം), റഫിക്ക് ചാലിയം (ഭക്ഷണ പാക്കിങ്), ഗഫൂർ ആനമങ്ങാട് (വളണ്ടിയർ ക്യാപ്റ്റൻ), റഫിക്ക് പാലത്ത് (സ്റ്റോർ ഇൻ ചാർജ്) എന്നിവരടങ്ങിയ 151 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബാ കൂവോട്, ജോസഫ് ഷാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

Content Highlights: Riyadh Gears Up for Keli's Grand Community Iftar on March 6th