കെ.വി. മധുസൂദനന് കേളി യാത്രയപ്പ് നല്‍കി

മധുസൂദനനുള്ള യൂണിറ്റിന്റെ ഉപഹാരം  പ്രസിഡന്റ് മനോജ് കൈമാറുന്നു
മധുസൂദനനുള്ള യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് മനോജ് കൈമാറുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി  ജീവകാരുണ്യ വിഭാഗം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ അതീഖ യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗവുമായ കെ.വി. മധുസൂദനന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ മധുസൂദനന്‍ കഴിഞ്ഞ 30 വര്‍ഷമായി അതീഖയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ആദ്യ കാലഘട്ടം മുതല്‍ കേളി അംഗമായ മധുസൂദനന്‍ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രവാസികളുടെ നിരവധി വിഷയങ്ങളില്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കിയിട്ടുണ്ട്. 

അതീഖ യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം കൃഷ്ണന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് മനോജ് സ്വാഗതമാശംസിച്ചു. യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം ഷാജി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേന്ദ്രകമ്മിറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍, ബത്ഹ ഏരിയ ജോയിന്റ് സെക്രട്ടറിമാരായ അനില്‍ അറക്കല്‍, സലിം മടവൂര്‍, അതീഖ യൂണിറ്റ് നിര്‍വാഹക സമിതി അംഗങ്ങളായ ബിനോയ്, അഭിദേഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബത്ഹ ഏരിയ രക്ഷാധികാരി സമിതി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മധുസൂദനനുള്ള യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ് മനോജ് കൈമാറി. മധുസൂദനന്‍ യാത്രയയപ്പിന് നന്ദി പറഞ്ഞു.
 

Content Highlights: keli gave madhusudhanan a farewell