അഴീക്കോടന്‍ രാഘവന്‍ അനുസ്മരണം സംഘടിപ്പിച്ച് കേളി കലാ സാംസ്‌കാരിക വേദി

റിയാദ് : മുതിര്‍ന്ന സിപിഐഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ അന്‍പത്തി മൂന്നാം ചരമവാര്‍ഷികം ആചരിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
ജനങ്ങളുടെ നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരില്‍ നിരവധി പോലീസ് മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും, നീണ്ട ജയില്‍ വാസത്തിനും ഇരയായവരാണ് ഇടതുപക്ഷ പ്രവര്‍ത്തകരെന്നും ഇന്ന് ജനസൗഹൃദപരമായ രീതിയില്‍ പോലീസിനെ നയിക്കാന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടതായും ഇതിന്റെ ഭാഗമായി 2016 മെയ് മുതല്‍ 2025 സെപ്റ്റംബര്‍ വരെ 144 പൊലീസുകാരെ വിവിധ നടപടികളുടെ ഭാഗമായി സേനയില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടുണ്ടെന്നും അനുസ്മരണത്തില്‍ പങ്കുവെച്ചു.
രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, ചില്ല സഹ കോര്‍ഡിനേറ്റര്‍ നാസര്‍ കാരക്കുന്ന്, കുടുംബ വേദി പ്രസിഡണ്ട് പ്രിയ വിനോദ്, കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ നൗഫല്‍ സിദ്ധീഖ്, പ്രദീപ് ആറ്റിങ്ങല്‍ എന്നിവര്‍ അനുസ്മരിച്ചു സംസാരിച്ചു. കുടുംബ വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും, രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത് നന്ദിയും പറഞ്ഞു.
Content Highlights: Keli Kala Samskarika Vedi commemorated the 53rd death anniversary of Azheekodan Raghavan.