ജിസാൻ, നജ്‌റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

ജിദ്ദ: സൗദി അറേബ്യയിലെ ജിസാൻ, നജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ തിങ്കളാഴ്ച രാത്രി രണ്ട് ആക്രമണങ്ങളുണ്ടായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ആക്രമണങ്ങളിൽ മൂന്ന് പേർക്ക് നേരിയ പരിക്കേൽക്കുകയും വിമാനത്താവളങ്ങളിലെ കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ടാണ് ജിസാനിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവും നജ്‌റാൻ അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ അടിയന്തര സേവന വിഭാഗങ്ങളും ബന്ധപ്പെട്ട അധികാരികളും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും മറ്റ് നടപടികളും സ്വീകരിച്ചു.
പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി സുരക്ഷാ വിഭാഗങ്ങളുമായി ഏകോപനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അതോറിറ്റി വ്യക്തമാക്കി. സൗദിയിലെ സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷയും വിമാനത്താവളങ്ങളുടെ പ്രവർത്തന സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
Content Highlights: Two separate attacks targeted King Abdullah bin Abdulaziz International Airport in Jizan and Najran International Airport on Monday evening. Three people sustained minor injuries and were promptly shifted to the hospital for treatment. Airport buildings and surrounding infrastructure suffered minor damages from the strikes. Emergency response units and civil aviation authorities quickly secured the sites to ensure operational safety. Authorities have stepped up security measures to protect aviation infrastructure and passengers.