തിരഞ്ഞെടുപ്പ് ചൂടിൽ പ്രവാസലോകം; കെ.എം. ഷാജിക്ക് വേണ്ടി പ്രചാരണ ക്യാമ്പയിനിന് ജിദ്ദയിൽ തുടക്കം

ജിദ്ദ: പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ആശങ്കയുണ്ടെങ്കിലും തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ വിജയത്തിനായുള്ള പ്രചാരണ പരിപാടികളിലാണ് പ്രവാസ ലോകത്ത് സംഘടനകൾ.
വേങ്ങര മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ കെഎം ഷാജിക്ക് വേണ്ടിയുള്ള മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം വേങ്ങര മണ്ഡലം ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡണ്ട് സമദ് ചോലക്കലിൻ്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് നിർവ്വഹിച്ചു.
മണ്ഡലത്തിലെ ഒഐസിസി - കെഎംസിസി നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ ബാവ വേങ്ങര മുഖ്യപ്രഭാഷണം നടത്തി. മജീദ് ചേറൂർ, മജീദ് കോട്ടീരി, എ കെ ഹംസ, അലി ഊരകം, അഹമ്മദ് കരുവാടൻ, നജീബ് പി, സിദ്ദിഖ് പുള്ളാട്ട്, ശിഹാബ് പാറക്കാട്ട്, മുജഫർ എ ആർ നഗർ, വി എസ് ജംഷി, ഇബ്രാഹിം പറപ്പൂർ, ജാഫർ ചെങ്ങാനി, പി പി നുഫൈൽ, ഫഹദ് കോയിസൻ, കുഞ്ഞായിൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രചാരണത്തിന് ഒഐസിസി മണ്ഡലം പ്രസിഡണ്ട് മജീദ് ചേറൂർ ചെയർമാനും കെഎംസിസി മണ്ഡലം ജനറൽ സെക്രട്ടറി നാസർ മമ്പുറം കൺവീനറുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചു. ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊന്നോല സ്വാഗതവും ഓർഗനൈസ് സെക്രട്ടറി സലാഹുദ്ദീൻ വാളക്കുട നന്ദിയും പറഞ്ഞു.
Content Highlights: Jeddah KMCC officially launched the election campaign for K.M. Shaji in Vengara., A comprehensive committee was formed with OICC and KMCC leaders to lead the campaign., Prominent community leaders emphasized the importance of the upcoming election.