സൗദിയിലെ എല്ലാ ഇന്ത്യക്കാരോടും ജാഗ്രത പാലിക്കാൻ കർശന നിർദേശം; 'ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്'

#ന്യൂസ് ഡെസ്ക്

റിയാദ്: സൗദിയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ഇന്ത്യൻ എംബസി. 'നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സൗദി അറേബ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം, ആവശ്യാനുസരണം വീടുകൾക്കുള്ളിൽ തന്നെ തുടരണം, ഔദ്യോഗിക ചാനലുകൾ വഴി പ്രാദേശിക അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു' ഇന്ത്യൻ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു.

റിയാദിലടക്കം ഹൂതികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ജാഗ്രതാനിർദേശം. റിയാദിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും അടക്കമുള്ള കന്പനികൾ നിർത്തിവെച്ചിരുന്നു.

നിലവിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്നോ റീപോസ്റ്റ് ചെയ്യുന്നതിൽ നിന്നോ ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് കർശനമായി നിർദ്ദേശിക്കുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു.

24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനവും എംബസി ലഭ്യമാക്കിയിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ: 8002471234

Content Highlights: Indian Embassy in Riyadh issued a strict security advisory for all Indian citizens in Saudi Arabia., Citizens advised to stay indoors and follow official local instructions., Air India and IndiGo suspended flights to Riyadh due to Houthi attacks., Strict warning issued against sharing or reposting unverified videos and news., 24-hour toll-free helpline number 8002471234 made available by the embassy.