റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഹൂതികൾക്ക് മറുപടി; മിസൈലുകളും ഡ്രോണുകളും തകർത്തു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന തകർത്തു. കിഴക്കൻ പ്രവിശ്യയ്ക്ക് നേരെയെത്തിയ രണ്ട് ഡ്രോണുകളും വിജയകരമായി തകർത്തതായി യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഹൂതി മിലീഷ്യകൾ തൊടുത്തുവിട്ട ഒരു പ്രൊജക്ടൈൽ ജിസാൻ തുറമുഖത്ത് പതിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ചെറിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും സാധാരണക്കാർക്ക് പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രൊജക്ടൈലിന്റെ ഇനം തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണെന്നും അൽ മാലികി അറിയിച്ചു.
Content Highlights: Houthi Attack in Saudi Arabia, Pravasi News