റിയാദിലേക്ക് വീണ്ടും ഹൂതി ആക്രമണം: ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൗദി സഖ്യസേന

റിയാദ്: സൗദി അറേബ്യയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം. റിയാദിൽ രണ്ടുഡ്രോണുകളും രണ്ടുമിസൈലുകളും ഉപയോഗിച്ചായിരുന്നു ഹൂതികൾ ആക്രമണം നടത്തിയത്. ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി