നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന മുന്നറിയിപ്പ് നൽകി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

#ജാഫറലി പാലക്കോട്
.
.

മക്ക: പകൽ സമയങ്ങളിൽ പ്രത്യേകിച്ച് വർധിച്ചുവരുന്ന താപനിലയിൽ ഹജ്ജ് തീർത്ഥാടകർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അഭ്യർത്ഥിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും ചൂടിന്റെ സമ്മർദ്ദത്തിൽ നിന്നുള്ള സംരക്ഷണത്തിനുമാണ് മന്ത്രാലയം തീർത്ഥാടകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

തിരക്കേറിയ സമയങ്ങളിൽ ഹാജിമാർ തണലിൽ കഴിയേണ്ടതിന്റെയും ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം വെഖായ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പൊതുജനാരോഗ്യ അതോറിറ്റിയുമായി സഹകരിച്ച് ആരംഭിച്ച ബോധവൽക്കരണ കാമ്പെയ്‌നുകളിലൂടെ മന്ത്രാലയം ഉണർത്തിയിരിക്കയാണ്. ആചാരങ്ങൾ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നു തീർത്ഥാടകരെ അഭിസംബോധന ചെയ്ത സന്ദേശത്തിൽ പറയുന്നു. ചൂടുമായി ബന്ധപ്പെട്ട പരിക്കുകൾ കുറയ്ക്കാൻ ഇത് സഹായകമാകും. തീർത്ഥാടകർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം നൽകുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.

Content Highlights: Health Ministry Warns Pilgrims of Scorching Temperatures