റിയാദിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ വെയർഹൗസിൽ തീപിടുത്തം. വിവരമറിഞ്ഞെത്തിയ റിയാദ് സിവിൽ ഡിഫൻസ് പെട്ടെന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
റിയാദിലെ അൽ-സുലൈ ജില്ലയിലെ ഗോഡൗണിൽ ആണ് തീപിടിത്തം ഉണ്ടായതെന്നും പെട്ടെന്ന് തീ അണയ്ക്കുവാൻ സാധിച്ചതായും റിയാദിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേൽക്കാതെ തീ അണയ്ക്കുന്നതിൽ വിജയിച്ചതായി ഡയറക്‌ടറേറ്റ് എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു.
Content Highlights: Fire at warehouse in Riyadh