കേളി പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല നടത്തി

കേളി ശില്പശാലയില്‍ സെക്രട്ടറി സുരേഷ് കണ്ണപുരം സംസാരിക്കുന്നു
കേളി ശില്പശാലയില്‍ സെക്രട്ടറി സുരേഷ് കണ്ണപുരം സംസാരിക്കുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെയും കുടുംബവേദിയുടെയും മുന്‍നിര പ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. സംഘടനാ പ്രവര്‍ത്തനം, വിവിധ മേഖലകളിലെ ഇടപെടല്‍, വ്യക്തിത്വ വികാസം, സാമ്പത്തിക അച്ചടക്കം, മാധ്യമ രംഗത്തെ ഇടപെടല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.

കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷനായ പരിപാടിയില്‍ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. വ്യക്തിത്വവികാസം മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷാധികാരി സമിതി അംഗം ടിആര്‍ സുബ്രഹ്‌മണ്യനും, സംഘാടനം എന്ന വിഷയത്തില്‍ സുരേന്ദ്രന്‍ കൂട്ടായിയും, പ്രവാസികളുടെ സാമൂഹിക സാമ്പത്തിക ഇടപെടല്‍ എന്ന വിഷയത്തില്‍ ഗീവര്‍ഗീസ് ഇടിചാണ്ടിയും, തീരുമാനങ്ങളുടെ പ്രായോഗികതയും ഭൂതകാല പശ്ചാത്തലവും എന്ന വിഷയത്തില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖും, മാധ്യമങ്ങളിലേക്കുള്ള സംഘടനാ വാര്‍ത്താ രൂപവത്കരണം എന്ന വിഷയത്തില്‍ ഷമീര്‍ കുന്നുമ്മലും, മാറ്റങ്ങളും പുത്തന്‍ ആശയങ്ങളും എന്ന വിഷയത്തില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാലും, സംഘടനാ നടപടിക്രമങ്ങള്‍ നടക്കുന്നതും നടക്കേണ്ടതും എന്ന വിഷയത്തില്‍ സെക്രട്ടറി സുരേഷ് കണ്ണപുരവും വിഷയങ്ങള്‍ അവതരിപ്പിച്ചു.

അവതരിപ്പിച്ച വിഷയങ്ങളില്‍ ഉയര്‍ന്നുവന്ന ഗൗരവപരമായ ചര്‍ച്ചകള്‍ക്ക് വിഷയാവതാരകരും പൊതുകാര്യങ്ങള്‍ക്ക് കെപിഎം സാദിക്കും മറുപടി പറഞ്ഞു.
 

Content Highlights: conducted workshop for keli workers