ശനിയാഴ്ച മുതൽ സൗദിയിലെ പല പ്രദേശങ്ങളിലും ശീതക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ശീതക്കാറ്റ് വീശുമെന്ന് സൗദി ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ വിഭാഗം പറഞ്ഞു.
അൽ-ജൗഫ്, നോർത്തേൺ അതിർത്തി, തബൂക്ക്, ഹായിൽ, ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശീതക്കാറ്റ് ബാധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിനും മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് അറിയിച്ചു.
Content Highlights: NCM warns of cold wave hitting several Saudi regions from Saturday