കാലത്തിനു മുന്നേ നടന്ന നേതാവായിരുന്നു സി എച്ച്-ശരിഫ് കുറ്റൂര്‍

സി എച്ച് അനുസ്മരണ സംഗമത്തില്‍ നിന്ന്‌
സി എച്ച് അനുസ്മരണ സംഗമത്തില്‍ നിന്ന്‌

ജിദ്ദ: അവഗണനയുംപേറി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഉയര്‍ത്തിയെഴുനേല്‍പ്പിന് ശാശ്വത പരിഹാരം കണ്ടെത്തുകയും അവര്‍ക്ക് അനിവാര്യമായ അറിവും അക്ഷരാഭ്യാസവും നല്‍കാനുള്ള പാശ്ചാത്തലമൊരുക്കുക എന്ന ശ്രമകരമായ ദൗത്യം ഹൃസ്വകാലത്തെ പൊതു ജീവിതം കൊണ്ടു വിജയകരമായി പൂര്‍ത്തികരിച്ച മഹാനായ രാഷ്ട്രീയ നേതാവായിരുന്നു മണ്‍മറഞ്ഞ നേതാവ് സിഎച്ച് മുഹമ്മദ് കോയ സാഹിബ് എന്ന് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ പറഞ്ഞു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സിഎച്ച് സ്മരണകളുടെ നിത്യയൗവ്വനം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശരീഫ് കുറ്റൂര്‍.

ജീവിക്കുന്ന കാലത്തെ അഭിമുഖീകരിക്കുക മാത്രമല്ല സിഎച്ച് ചെയ്തത്. ആ കാലത്തു ജനിക്കാത്തവര്‍ക്ക് കൂടി പാകപെടുത്തുന്ന നയങ്ങളും സമീപനങ്ങളുമുള്ള ഒരു ജനതയെ നിര്‍മിച്ചു വരികയായിരുന്നു സിഎച്ച്.

മനോഹരമായ ഒരു കാലത്തെ നമുക്ക് സമ്മാനിക്കുക മാത്രമല്ല ഇനി വരുന്ന ഏത് കാലത്തെയും അഭിമുഖീകരിക്കാനുള്ള കരുത്തു നമുക്ക് സമ്മാനിച്ചു കൊണ്ടാണ് സിഎച്ച്പടിയിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കെ.എംസിസി കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാരിക്ക് കെഎംസിസി, അഷ്‌റഫ് മുല്ലപ്പള്ളി, ഇബ്രാഹിം കൊല്ലി, നൗഷാദ് ചപ്പാരപ്പടവ് എന്നിവര്‍ പ്രസംഗിച്ചു.

ജംഷീര്‍ വള്ളിക്കുന്ന് ഖുര്‍ആന്‍ പാരായണം നടത്തി. വി പി മുസ്തഫസ്വഗതവും ജലാല്‍ തേഞ്ഞിപ്പാലം നന്ദിയും രേഖപ്പെടുത്തി

Content Highlights: CH Muhammad Kota, visionary leader, education empowerment, marginalized communities, Jeddah KMCC, Sharif Kuttur, political leader, Kerala politics, Muslim League leader