ആർട്ട് ഓഫ് ലിവിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

#ന്യൂസ് ഡെസ്ക്

മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ ചാപ്റ്റർ, ബിഡികെ ബഹ്റൈന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 80-ലധികം പേർ പങ്കെടുത്ത് രക്തദാനം നടത്തി.

ആർട്ട് ഒാഫ് ലിവിംഗ് ബഹ്റൈൻ ചാപ്റ്റർ ടീച്ചേഴ്സ് കോ-ഓർഡിനേറ്റർ അജിത് നമ്പ്യാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാന കോ-ഓർഡിനേറ്റർമാരായ ജയചന്ദ്രനും ശ്രീജിത്തും ക്യാമ്പിന്റെ ഏകോപനത്തിന് നേതൃത്വം നൽകി.

ബിഡികെ ബഹ്റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡന്റ് സുനിൽ മനവലപ്പിൽ, ട്രഷറർ ജിബിൻ ജോയ്, സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ സുരേഷ് പുത്തൻവിളയിൽ, അസീസ് പള്ളം, സെന്തിൽ, ബിജു വി. എസ്., മൊയ്തു തിരുവള്ളൂർ, വിനീത വിജയൻ, സാബു അഗസ്റ്റിൻ എന്നിവരും ക്യാമ്പിന്റെ സംഘാടന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. 

Content Highlights: Organized by Art of Living Bahrain Chapter in collaboration with BDK Bahrain, Held at King Hamad Hospital Blood Bank, Over 80 people participated and donated blood, Led by coordinators Ajith Nambiar, Jayachandran, and Sreejith