സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ മോചനത്തിനുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

റിയാദ്: മലയാളിയായ അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിനുള്ള കോടതി നടപടികള്‍ ആരംഭിച്ചു. ഇത് സംബന്ധമായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സൗദി പൗരന്‍ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം ജയിലിലായത്. ഇദ്ദേഹത്തിന്റെ മോചനത്തിനായുള്ള തുടര്‍ നടപടികളാണ് പെരുന്നാള്‍ അവധിക്കുശേഷം ആരംഭിച്ചിട്ടുള്ളത്. മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സൗദി കോടതിയുടെ പരിഗണനയില്‍ വരികയും സ്വീകരിക്കുകയും ചെയ്തിട്ടുള്ളത്.
അബ്ദുല്‍ റഹീമിന്റെ ഭാഗത്തുള്ള പ്രതിഭാഗവും സൗദികളുടെ ഭാഗത്തുള്ള വാദിഭാഗവുമായി നേരത്തേ കോടതിക്കു പുറത്തുവെച്ച് കരാറുണ്ടാക്കിയിരുന്നു. ഈ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ദിയ പണം നല്‍കി അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കാന്‍ പ്രതിഭാഗം തയ്യാറായതായി അറിയിച്ചിരുന്നു. നാട്ടിലേയും ഗള്‍ഫിലെയും മലയാളികള്‍ ഒത്തൊമിച്ചാണ് മോചനദ്രവ്യമായ 34 കോടി സാഹാഹരിച്ചത്.
പെരുന്നാളിന് ശേഷം കോടതി തുറന്നതോടെയാണ് കോടതി നടപടികളിലേക്ക് കടന്നിട്ടുള്ളത്. കേസ് തീര്‍പ്പാക്കാനാവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖേനയാണ് കോടതില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ ഇരുവിഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായുള്ള തീയതി കോടതി പിന്നീട് അറിയിക്കും. തുടര്‍ന്നായിരിക്കും അന്തിമ വിധിയുണ്ടാവുക. അതുകൊണ്ടുതന്നെ റഹീമിന്റെ മേചനത്തിനു ഒരുമാസത്തിലധികം സമയമെടുക്കും. ഇതിനിടയില്‍ മോചന ദ്രവ്യമായ 34 കോടി രൂപ റിയാദിലെ ഇന്തൃന്‍ എംബസിയിലേക്കെത്തിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
Content Highlights: abdul rahim jail release