ഫ്രണ്ട്‌സ് ഓഫ് തിരുവല്ല കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

ദോഹ: പ്രവാസികള്‍ ജന്മനാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.സനല്‍കുമാര്‍ പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ)യുടെ നേതൃത്വത്തില്‍ വക്രയിലുള്ള, റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന കടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോട്ടാ പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ച മീറ്റിംഗില്‍, തോമസ് കുര്യന്‍ സ്വാഗതവും, സെക്രട്ടറി റെജി കെ. ബേബി നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം, വൈസ് പ്രസിഡന്റ് കുരുവിള ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ദീപക് ആശാരിയുടെ നേതൃത്വത്തില്‍ വിവിധകലാപരിപാടികളും നടന്നു.
Content Highlights: friends of Thiruvalla kudumbasangamam