ടൂറിസ്റ്റ് വിസയില്‍ ഒമാനിലെത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ യുവതികളെ നാട്ടിലെത്തിച്ചു

മസ്‌കറ്റ്: ടൂറിസ്റ്റ് വിസയില്‍ ഒമാനിലെ ബുറൈമിയില്‍ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.
ഇടുക്കി പാമ്പനാര്‍ സ്വദേശിനിയായ ഒരു സ്ത്രീ നടത്തുന്ന ഏജന്‍സി വഴി ലഭിച്ച വിസയില്‍ ഒമാനില്‍ എത്തിയ യുവതികളെ ഒമാനിലെ ബുറൈമിയില്‍ എത്തിച്ചെങ്കിലും പറഞ്ഞ ജോലി നല്‍കാതെ റൂമില്‍ പൂട്ടി ഇടുകയും, ദിവസം ഒരു നേരം ആഹാരവും പുറംലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ കയ്യിലുള്ള ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടെ ഫോണില്‍ നിന്നും വീട്ടില്‍ വിളിച്ച് ഭര്‍ത്താവിനെ വിവരം അറിയിച്ച പ്രകാരം വീട്ടുകാരും, നാട്ടിലെ സാമൂഹിക പ്രവര്‍ത്തകരും, എരുമേലി ജമാഅത്ത് പ്രസിഡന്റും ചേര്‍ന്ന് കെഎംസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷാ റസാഖ് എരുമേലിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബുറൈമിയിലെ കെഎംസിസി പ്രവര്‍ത്തകരുമായി ചേര്‍ന്ന് യുവതികളെ ഒമാനില്‍ എത്തിച്ച തമിഴ്‌നാട് സ്വദേശിനിയെ ബന്ധപ്പെടുകയും അവര്‍ക്ക് അവിടെ ചിലവായ തുക നല്‍കി രണ്ടു പേരെയും മസ്റ്റ് എയര്‍പോര്‍ട്ടില്‍ കൊണ്ടു വന്ന് രാത്രിയിലെ ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു.
ഒരാള്‍ കോട്ടയം എരുമേലി സ്വദേശിനിയും, മറ്റൊരാള്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ സ്വദേശിനിയുമാണ്. നാട്ടിലെത്തിയ ഇരുവരുടെയും കുടുംബാംഗങ്ങള്‍ കോട്ടയം ജില്ല കെഎംസിസി കമ്മിറ്റിക്കും പ്രസിഡന്റ് മുഹമ്മദ് ഷാ റസാഖ് എരുമേലിക്കും പ്രത്യേകം നന്ദി അറിയിച്ചു.
Content Highlights: Young women from Kottayam who came to Oman on tourist visa