സേവ് സോയില്‍ കാമ്പെയ്ന്‍ വോളണ്ടിയര്‍ നതാലി മാസ്സി ഐഎസ്ജി സന്ദര്‍ശിച്ചു

സേവ് സോയില്‍ കാമ്പെയിന്‍ വോളണ്ടിയര്‍ നതാലി മാസി ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. സേവ് സോയില്‍ പ്രചരണ പരിപാടിയുടെ ഭാഗമായി ഫ്രാന്‍സില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ബൈക്ക് ട്രിപ്പിനിടെയാണ് നതാലിയുടെ സന്ദര്‍ശനം.
മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് നതാലിയുടെ യാത്ര. ഇന്ത്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസിലെയും എട്ടാം ക്ലായിലെയും വിദ്യാര്‍ഥികളുമായി നതാലി സംവദിച്ചു.
മണ്ണ് ദൂഷണത്തിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും അത് തടയേണ്ടതിന്റെ ആവശ്യകതയെ പറ്റിയും നതാലിയ്‌ക്കൊപ്പം ഉദ്യമത്തില്‍ ഭാഗമായ കേദറും പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പാപ്‌രി ഘോഷ് ഇവരെ ആദരിച്ചു.
Content Highlights: save soil campaign volunteer nathalie masse visits isg