സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ അനുശോചിച്ചു

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മുൻ ചെയർമാൻ സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് അനുശോചനം രേഖപ്പെടുത്തി.

മൂന്ന് പതിറ്റാണ്ട് കാലം ഒമാനിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച മനുഷ്യസ്നേഹിയായ ഒരു വ്യക്തിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്. സതീഷ് നമ്പ്യാരുടെ വിയോഗത്തിൽ അഗാധ ദുഖം രേഖപ്പെടുത്തുന്നതായും അഹമ്മദ് റഹീസ് പറഞ്ഞു

Content Highlights: Satheesh Nambiar Death