ഒമാനി അധ്യാപകദിനം: ഫെബ്രുവരി 26-ന് സ്‌കൂൾ അവധി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മസ്‌കറ്റ്: ഒമാനിൽ ഫെബ്രുവരി 26-ന് എല്ലാ സർക്കാർ- സ്വകാര്യ സ്‌കൂളുകൾക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപക ദിനം പ്രമാണിച്ചാണ് അവധി.

എല്ലാവർഷവും ഫെബ്രുവരി 24-നാണ് ഒമാനി അധ്യാപകദിനം ആചരിക്കുന്നത്. രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അധ്യാപകർ വഹിക്കുന്ന നിർണായക പങ്കിനെ ആദരിക്കുന്നതിനായാണ് ദിനാചരണം. ഫെബ്രുവരി 24 ചൊവ്വാഴ്ചയായതിനാൽ, വാരാന്ത്യഅവധി കൂടി ചേർത്ത് തുടർച്ചയായി അവധി നൽകുന്നതിനാണ് 26-ന് അവധി പ്രഖ്യാപിച്ചത്.

Content Highlights: Oman Announces School Holiday on February 26th for Oman Teacher's Day Celebration