ഒമാനിൽ സൈബർ ക്രൈം നിയമം ശക്തമാക്കുന്നു; നെഗറ്റീവ് കണ്ടന്റുകൾക്ക് 3 വർഷം വരെ തടവും 5,000 റിയാൽ പിഴയും

മസ്കറ്റ്: ഒമാനിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളെയോ ഗാർഹിക തൊഴിലാളികളെയോ ഉൾപ്പെടുത്തി നെഗറ്റീവ് സ്വഭാവമുള്ള സോഷ്യൽ മീഡിയ കണ്ടന്റുകൾ നിർമ്മിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. മൂന്ന് വർഷം വരെ തടവും 5,000 ഒമാനി റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ട് ശിക്ഷകളും ഒരുമിച്ചോ ഇത്തരം കണ്ടന്റ് നിര്മിക്കുകവർക്ക് ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
രാജകീയ ഉത്തരവ് നമ്പർ 61/2026 പ്രകാരം നിലവിൽ വന്ന സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 36/7 അനുസരിച്ചാണ് നടപടി.കുട്ടികളെയും ഗാർഹിക തൊഴിലാളികളെയും കേവലം വിനോദത്തിനോ ഓൺലൈൻ റീച്ചിനോ ഉള്ള മാധ്യമങ്ങളാക്കി മാറ്റരുതെന്നും ഇത്തരത്തിൽ പങ്കുവെക്കുന്ന വീഡിയോകൾ അവരുടെ ജീവിതത്തെ ദീർഘകാലം പ്രതികൂലമായി ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
Content Highlights: The Public Prosecution in Oman has issued a strict warning against creating negative social media content featuring children under 15 or domestic workers, penalizing violators with up to three years in prison and fines of up to 5,000 OMR.