സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലൂടെ യാത്ര ചെയ്യുന്നവർക്കു മുന്നറിയിപ്പുമായി ഒമാൻ പോലീസ്

സലാല: ഒമാനിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലൂടെ യാത്ര ചെയ്യുന്നവർക്കു മുന്നറിയിപ്പുമായി ഒമാൻ പോലീസ്. ആദം - തുംറൈറ്റ് റൂട്ടിൽ ശക്തമായ കാറ്റുമൂലം പലയിടങ്ങളിലും റോഡിൽ മണൽ അടിയുന്നതിനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പൊടിക്കാറ്റുള്ളപ്പോൾ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. വാഹനം ഓടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. മുൻപിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടതെന്നും ഒമാൻ പോലീസ് മുന്നറിയിപ്പിൽ പറയുന്നു.
സലാലയിലേക്കുള്ള പ്രധാന പാതയായ ഈ റോഡിലൂടെ ഖരീഫ് സീസൺ ആയതിനാൽ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.
Content Highlights: Oman Police have issued a travel advisory for drivers on the Adam-Thumrait route (Sultan Saeed Bin Taimur Road) to Salalah, warning of low visibility and sand accumulation caused by strong winds during the busy Khareef season.