ഒമാനിൽ പുതിയ കെട്ടിടങ്ങളിൽ ടെലിഫോൺ കേബിൾ അടിസ്ഥാന സൗകര്യം നിർബന്ധമാക്കി

മസ്കറ്റ്: ഒമാനിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ ടെലിഫോൺ കേബിളുകൾ വലിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം നിർബന്ധമാക്കി.. നിർമ്മാണം പൂർത്തിയാക്കിയ ശേഷം കെട്ടിടങ്ങൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനാണ് ഇത്.

പുതിയതായി നിർമ്മിക്കുന്ന കെട്ടങ്ങൾക്കൊപ്പം പുതുക്കി പണിയുന്ന കെട്ടിടങ്ങളിലും കേബിളുകൾ വലിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്ന് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോരിറ്റി അറിയിച്ചു.. താമസ കെട്ടിടങ്ങൾക്കും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്കുമെല്ലാം പുതിയ വ്യവസ്ഥ ബാധകമാണ്.

മാത്രമല്ല, ടെലി കമ്യൂണിക്കേഷന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കൂ എന്നും അധികൃതർ വിശദീകരിച്ചു..

Content Highlights: Telephone cable infrastructure is now mandatory for new and renovated buildings in Oman., Aims to prevent the drilling and damaging of completed buildings for cable installations., Applies to both residential and commercial properties., Building completion certificates will only be issued after confirming telecom infrastructure compliance.