ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവന കേന്ദ്രങ്ങള്‍ സലാലയിലും ഇബ്രിയിലും പ്രവര്‍ത്തനം തുടങ്ങി

സലാല/ഇബ്രി: ഒമാനിലെ മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ സലാല, ഇബ്രി എന്നിവിടങ്ങളിലെ പുതിയ കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സലാലയിലേത് ബുധനാഴ്ചയും ഇബ്രിയിലേത് വ്യാഴാഴ്ചയുമാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ന്യൂ സലാലയിലെ നാഷണല്‍ ബാങ്കിന് സമീപമായാണ് പുതിയ കേന്ദ്രം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഇബ്രി സൂഖിനോട് ചേര്‍ന്നുള്ള ബാങ്ക് മസ്‌കത്തിന് സമീപത്തെ ഷോപ് നമ്പര്‍ 9-10 എന്നിവയിലാണ് ഇബ്രിയിലെ ഓഫീസ്. ഒമാനിലുടനീളം ആസൂത്രണം ചെയ്തിട്ടുള്ള 11 ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആദ്യകേന്ദ്രം മസ്‌കറ്റില്‍ ആരംഭിച്ചിരുന്നു. നാലാമത്തെ കേന്ദ്രം നാളെ ദുക്കത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
Content Highlights: New Indian Consulate Centers Open in Salalah & Ibri, Oman