ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി: പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഞായറാഴ്ച

മസ്‌കറ്റ്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡിന്റെ പ്രഥമ യോഗം നാളെ ചേരും. 2026-2030 കാലയളവിലേക്കുള്ള ചെയർമാനെയും രണ്ട് ഉപാധ്യക്ഷന്മാരെയും മറ്റ് ഭാരവാഹികളെയും നാളെ തിരഞ്ഞെടുക്കുമെന്ന് ചേംബറിന്റെ തിരഞ്ഞെടുപ്പ് സമിതി അറിയിച്ചു. ചേംബറിന്റെ ആസ്ഥാനത്ത് വെച്ചാണ് വോട്ടെടുപ്പ് നടക്കുക. രഹസ്യ ബാലറ്റിലൂടെയായിരിക്കും ഡയറക്ടർമാർ ചെയർമാൻ, രണ്ട് ഉപാധ്യക്ഷന്മാർ, മറ്റ് വിവിധ പദവികൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കുക.

Content Highlights: Oman Chamber Of Commerce, Election