ഇബ്രയിൽ നൂറേ മദീന 2026 ശ്രദ്ധേയമായി

ഇബ്ര: ICF, RSC,സഹ്റതുൽ ഖുർആൻ മദ്റസയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീലാദുന്നബി സമ്മേളനം - നൂറെ മദീന 2026 ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഖുർആൻ പാരായണം, ഗാനം, എക്സിബിഷൻ , ഫ്ളവർ ഷോ, ദഫ് പ്രദർശനം,സ്കൗട്ട്,വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ഉദ്ഘാടന സമ്മേളനത്തിൽ ശൈഖ് ഖലീഫ സ്വാലിഹ് അൽ ബുസൈദി മുഖ്യാതിഥിയായി.ശൈഖ് അബ്ദുല്ല അൽ മസ്കരി, ശൈഖ് ഹമദ് ഹമൂദ് അൽ തൗഖി തുടങ്ങി പൗരപ്രമുഖർ പങ്കെടുത്തു,മുസ്തഫ ബാംഗ്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മദ്രസ പ്രധാനാധ്യാപകൻ മുഹമ്മദ് നിഷാദ് അഹ്സനി നബിദിന സന്ദേശ പ്രഭാഷണം നടത്തി. മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. വിശുദ്ധ നബി (സ)യുടെ സ്നേഹം, കാരുണ്യം, സഹിഷ്ണുത, സാമൂഹ്യ ഐക്യം എന്നിവയുടെ പ്രസക്തി വിശദീകരിച്ചു. മദ്റസയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,അസ്ഹറുദ്ധീൻ റബ്ബാനി കല്ലൂർ, റഊഫ് അസ്ഹരി ആക്കോടും നയിച്ച പ്രവാചക പ്രകീർത്തന കാവ്യ സദസ്സ് എന്നിവ കാണികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റി. പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സംഘാടകരെയും, അധ്യാപകരെയും, രക്ഷിതാക്കളെയും, സന്നദ്ധ പ്രവർത്തകരെയും പ്രത്യേകിച്ച് അഭിനന്ദിച്ചു. സമൂഹത്തിൽ സ്നേഹവും സഹോദര്യവും ധാർമ്മിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ഇത്തരം പരിപാടികൾ പ്രചോദനമാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഷാഹുൽ ഹമീദ് പത്തനാപുരം സ്വാഗതവും വി യു നഈം നന്ദിയും പറഞ്ഞു.
Content Highlights: Noor-e-Madina 2026 Milad conference held successfully in Ibra., Organized by ICF, RSC, and Sahratul Quran Madrassa., Featured Quran recitation, exhibitions, flower show, and student performances., Promoted values of love, compassion, and social harmony.