റൂവി മലയാളി അസോസിയേഷന്‍ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ഓണാഘോഷ കമ്മിറ്റി രൂപവത്കരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ അനന്തപുരി ഹോട്ടലില്‍ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഫൈസല്‍ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സന്തോഷ് കെ.ആര്‍ ആശംസകള്‍ അറിയിച്ചു. നീതു ജിതിന്‍, ബിന്‍സി സിജോയ് എന്നിവര്‍ കാര്യാവതരണം നിര്‍വഹിച്ചു.
ഒക്ടോബര്‍ 17-ന് വാദികബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടല്‍ ഹാളില്‍ റൂവി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനായി പത്തംഗ പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. വിവിധ കലാപരിപാടികള്‍ക്കായി ചെയര്‍മാനേയും കണ്‍വീനറേയും തിരഞ്ഞെടുത്തു. കൂടാതെ, ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ഓഗസ്റ്റ് 15-ന് ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് റൂവി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കല്‍ ചെക്കപ്പും വിജയകരമാക്കുന്നതിനും പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ യോഗത്തില്‍ തീരുമാനിച്ചു.
Content Highlights: Ruwi Malayalee Association in Muscat held a women's wing meeting, planning Onam celebrations