ചില സർക്കാർ ഡിജിറ്റൽ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടതായി മന്ത്രാലയം അറിയിച്ചു

മസ്‌കറ്റ്: രാജ്യത്തെ ചില സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുന്നതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതികവിദ്യ മന്ത്രാലയം അറിയിച്ചു.
ചെറിയ തോതിലുള്ള വൈദ്യുതി തടസ്സത്തെത്തുടർന്ന് ചില സിസ്റ്റങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു. തുടർന്ന് പ്രവർത്തന സംവിധാനം പുനഃസ്ഥാപിക്കുന്നതിനും സുസ്ഥിരമാക്കുന്നതിനുമുള്ള സാങ്കേതിക ജോലികൾ നടക്കുന്നതുകൊണ്ടാണ് ഈ തടസ്സങ്ങൾ ഉണ്ടായത്. ഇത് ചില ഡിജിറ്റൽ സേവനങ്ങൾ ലഭിക്കുന്നതിന് താൽക്കാലിക ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.
സേവനങ്ങൾ എത്രയും പെട്ടെന്ന് പൂർവ്വസ്ഥിതിയിലാക്കാനും, പ്രവർത്തന സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനും, സർക്കാർ ഡിജിറ്റൽ സേവനങ്ങളുടെ തുടർച്ച നിലനിർത്താനും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായും സേവനദാദാക്കളുമായും മന്ത്രാലയം സജീവമായ ഏകോപനം നടത്തിവരികയാണ്.
Content Highlights: Muscat KMCC collaborated with Nesto Hypermarket to set up Norka Help Desks across Oman., Camps were held in Sohar, Al Khoud, Barka, Mabela, and Khadhra., Services included Norka ID registration and Norka Care Plus health insurance., Trained KMCC volunteers guided expats and their families throughout the camps.