കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്കറ്റ്: കണ്ണൂർ ഉളിയിൽ പുതിയേടത്തും കണ്ടി കുഞ്ഞിമമ്മു- സാറു ദമ്പതികളുടെ മകൻ കൂവേരി ഫിദാസ് ഹൗസിൽ മുഹമ്മദ് കാസിം (60) ഒമാനിലെ ആദമിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആദമിലെ അൽ അസാലിയിൽ ഹൈപർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: വി.കെ. നസീമ. മക്കൾ: അജ്നാസ്, മിസ്‍രിയ, ഫിദ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിസ്‍വ കെ.എം.സി.സിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി കെയർവിങ് അറിയിച്ചു.
Content Highlights: Mohammed Kasim (60) from Kannur passed away in Adam, Oman due to cardiac arrest., He was an employee at Al Asali Hypermarket in Adam., Repatriation process is being coordinated by Nizwa KMCC Care Wing., Survived by wife V.K. Naseema and children Ajnas, Misriya, and Fida.