ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'മാംഗോ മാനിയ' മാമ്പഴോത്സവത്തിന് തുടക്കമായി

.
.

മസ്‌കറ്റ്:  മധുരമൂറുന്ന മാമ്പഴങ്ങളുമായി ഒമാനിലെ  ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന 'മാംഗോ മാനിയ' മാമ്പഴോത്സവത്തിന് തുടക്കമായി. മേയ് 1 മുതല്‍ മെയ് 10 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മാമ്പഴത്തിന്റെ രുചികള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാവുന്നതാണ്. ബൗഷറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഒമാന്‍ ഡയറക്ടര്‍ ഷബീര്‍ കെഎയുടെ  സാന്നിധ്യത്തില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ജി.വി ശ്രീനിവാസ് 'മാംഗോ മാനിയ'    ഉദ്ഘാടനം ചെയ്തു. നൂറിലധികം  വ്യത്യസ്ത ഇനം മാമ്പഴങ്ങള്‍ ഫെസ്റ്റിവലിനായി തിരഞ്ഞെടുത്തതിനെ ലുലുവിനെ അഭിനന്ദിക്കുകയാണെന്നും പ്രദര്‍ശനത്തിലെ ഇന്ത്യന്‍ മാമ്പഴങ്ങളുടെ വലിയ സാന്നിധ്യം ഉപഭോക്താക്കള്‍ക്ക് മാമ്പഴങ്ങളോടുള്ള  മതിപ്പിനെയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങള്‍ ആസ്വദിക്കാന്‍ ഫെസ്റ്റ് മികച്ച അവസരമാണെന്ന് ലുലു അധികൃതര്‍ പറഞ്ഞു. 

ഞങ്ങള്‍ സ്വയം ഉത്തരവാദിത്വമുള്ള ഒരു സ്ഥാപനമായി കാണുന്നതിനാല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്കൊപ്പം  ചലനാത്മകവും ആകര്‍ഷകവുമായ ഷോപ്പിങ് അനുഭവവും വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും ലുലു ഗ്രൂപ്പ് ഒമാന്‍ ഡയറക്ടര്‍ ഷബീര്‍ കെ.എ പറഞ്ഞു. ഇന്ത്യ, യമന്‍, തായ്ലന്‍ഡ്, സ്പെയിന്‍, വിയറ്റ്നാം, ശ്രീലങ്ക, ഇന്തോനേഷ്യ, കൊളംബിയ, ബ്രസീല്‍, മെക്സിക്കോ, കെനിയ, ഉഗാണ്ട, ഒമാന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള  മാമ്പഴങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും ചെറിയ മാമ്പഴം മുതല്‍ ഏറ്റവും വലിയ മാമ്പഴം വരെ എവിടെ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബേക്കറി, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ എന്നിവയില്‍ ചില പ്രത്യേക മാമ്പഴ ട്രീറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനാകും. മാംഗോ പ്രിസര്‍വ്സ്, പള്‍പ്പുകള്‍, ജ്യൂസുകള്‍, ജാം എന്നിവയും പ്രമോഷനിലൂടെ മികച്ച വിലനിലവാരത്തില്‍ ലഭ്യമാക്കുന്നുണ്ട്.

Content Highlights: Lulu`s Mango Mania: 10-Day Mango Fest in Oman