ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ, വേൾഡ് ഫുഡ് സീസണിന് തുടക്കമായി

മസ്കറ്റ്: ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ, വേൾഡ് ഫുഡ് സീസണിന് തുടക്കമായി. നവംബർ 3വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിലെ രുചിവൈവിധ്യങ്ങൾക്കൊപ്പം പാചകമത്സരം, ലൈവ് കുക്കിംഗ് തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
അഞ്ഞൂറിലധികം ഭക്ഷ്യോൽപ്പന്നങ്ങളും അടുക്കള ഉപകരണങ്ങളുമാണ് വേൾഡ് ഫുഡ് സീസണിൽ ഒരുക്കിയിട്ടുള്ളത്. വിവിധ സംസ്കാരങ്ങളുടെ രുചിവൈവിധ്യങ്ങളും, പുതുമയാർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് അടുത്തറിയാൻ അവസരമൊരുക്കുന്നതാണ് മേള. പ്രമുഖ ഒമാനി ഷെഫ് മസൂമ അൽ ബലൂഷിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
പാചക വിദഗ്ദ്ധർക്കായി 'സൂപ്പർ ഷെഫ്' മത്സരങ്ങൾ, തത്സമയ പാചകപ്രദർശനങ്ങൾ, ഫുഡ് ടേസ്റ്റിംഗ്, പുതിയ ഉൽപ്പന്നങ്ങളുടെ അവതരണം എന്നിവയും ഒരുക്കിയിട്ടുണ്ട്. നവംബർ മൂന്നുവരെ ഒമാനിലുടനീളമുള്ള എല്ലാ ലുലു ഔട്ട്ലെറ്റുകളിലും മേള നടക്കും.
വ്യത്യസ്ത സംസ്കാരങ്ങളെ രുചിയിലൂടെ ഒന്നിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് ലുലു ഒമാൻ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി, ഒക്ടോബർ 22 മുതൽ 26വരെ 'ക്രേസി ഡീൽസ്' പ്രമോഷനും ഒരുക്കിയിട്ടുണ്ട്.. ലുലു 'ഹാപ്പിനസ്' അംഗങ്ങൾക്ക് പ്രൊമോഷൻ കാലയളവിൽ അധിക ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ലുലു പ്രതിനിധികൾ പറഞ്ഞു.
Content Highlights: lulu-hypermarket-oman-world-food-season