കൊട്ടിയം സ്വദേശി ഒമാനിൽ അന്തരിച്ചു

സജീവ് കുമാർ
സജീവ് കുമാർ

മസ്കറ്റ്: കൊല്ലം കൊട്ടിയം സ്വദേശി ഒമാനിൽ അന്തരിച്ചു. പേരയം സ്വദേശി സജീവ് കുമാർ (48) ആണ് മരിച്ചത്. നാട്ടിൽ അവധിക്ക് പോയി പത്ത് ദിവസം മുൻപാണ് സജീവ് മടങ്ങി വന്നത്. നെഞ്ചുവേദനയെ തുടർന്ന് റൂവി ബദർൽസമ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്നലെ ഉച്ചയോടു കൂടി മരിക്കുകയായിരുന്നു.

ജബലക്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിയായിരുന്നു. രാഖിയാണ് ഭാര്യ. മക്കൾ: നന്ദന സജീവ്, ഹരിനന്ദ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ട നടപടികൾ കൊല്ലo പ്രവാസി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്നുവരികയാണെന്ന് പ്രസിഡൻ്റ് കൃഷ്ണേന്ദു അറിയിച്ചു.

Content Highlights: Kollam Kottiyam native man died in Oman