കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി ഒമാനില്‍ മരിച്ചു

ആല്‍വിന്‍ കുര്യാക്കോസ്
ആല്‍വിന്‍ കുര്യാക്കോസ്

മസ്‌കറ്റ്: കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി ഒമാനില്‍ മരിച്ചു. കങ്ങഴ വയലപ്പള്ളില്‍ വീട്ടില്‍ വി.എം. കുര്യാക്കോസ്-സിനോബി ഉലഹന്നാന്‍ ദമ്പതികളുടെ മകന്‍ ആല്‍വിന്‍ കുര്യാക്കോസ് (19) ആണ് മരിച്ചത്. മസ്‌കറ്റ് സീബിലായിരുന്നു താമസം. ഒമാനിലെ അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ ബിരുദ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിദ്യാര്‍ഥിയായിരുന്നു. 

മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗത്തിന് ചികിത്സയിലായിരുന്ന ആല്‍വിന്‍ പരിമിതികളിലും പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു. ആല്‍വിന്റെ അകാലത്തിലുള്ള വിയോഗം പ്രിയപ്പെട്ടവര്‍ക്ക് തീരാ നൊമ്പരമായി. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കി മെഡിക്കല്‍ പ്രവേശനം ലഭിച്ചിരുന്നെങ്കിലും പരിചരണവും ചികിത്സയും ആവശ്യമായിരുന്നതിനാല്‍ ഒമാനില്‍ തന്നെ തുടരുകായിരുന്നു. അലന്‍ കുര്യാക്കോസ് സഹോദരനാണ്.
 

Content Highlights: Kottayam native student died in Oman