ഖസബ് ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു

മസ്‌കറ്റ്: ഒമാനിലെ ഖസബ് ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക സ്പോര്‍ട്സ് മീറ്റിന് ഖസബ് സ്പോര്‍ട്സ് കോംപ്ലെക്സില്‍ സമാപനമായി. ഖസബ് സ്പോര്‍ട്സ് കോംപ്ലക്സ് ഡയറക്ടര്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ അഹമ്മദ് അല്‍ മുല്ല മീറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഞ്ചിനീയര്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഷെഹി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ബിന്ദു സജി, സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല തളങ്കര, കണ്‍വീനര്‍ ഷണ്‍മുഖം, ട്രഷറര്‍ യാസിര്‍ കെ.പി, എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. സ്പോര്‍ട്സ് ക്യാപ്റ്റന്‍ ഷിഫിന്‍ ഷമീര്‍ മാര്‍ച്ച് പാസ്റ്റ്‌ന് നേതൃത്വം നല്‍കി. സെഹ്ന ഷബീര്‍ സ്വാഗതവും മഹ്‌മൂദ് റയ്യാന്‍ നന്ദിയും പറഞ്ഞു.
Content Highlights: Khasab Indian School in Oman held its annual sports meet at Khasab Sports Complex