ഇന്ത്യൻ സ്‌കൂൾ അൽ സീബ് 2026 ബാച്ച് വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചു

മസ്‌കറ്റ്: ഇന്ത്യൻ സ്‌കൂൾ അൽ സീബ് 2025-26 അധ്യയനവർഷത്തിലെ പ്ലസ് ടു വിദ്യാർഥികൾക്കായുള്ള ബിരുദദാനച്ചടങ്ങ് സ്‌കൂളിലെ മൾട്ടിപർപ്പസ് ഹാളിൽ നടന്നു. ഡയറക്ടർ ബോർഡിന്റെ ഡയറക്ടർ- ഇൻ- ചാർജായ ദാമോദർ ആർ. കട്ടി ചടങ്ങിൽ അതിഥിയായിരുന്നു. ബിഒഡി വിദ്യാഭ്യാസ ഉപദേഷ്ടാവും സീനിയർ പ്രിൻസിപ്പാളുമായ വിനോബ എം.പി. മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് സുശാന്ത് സുകുമാരൻ ഉൾപ്പെടെ കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, ബിരുദം സ്വീകരിക്കുന്ന പ്ലസ് ടു വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഔപചാരിക ചടങ്ങുകളോടെയായിരുന്നു ബിരുദദാന ചടങ്ങുകൾ.
പ്രിൻസിപ്പൽ അലക്സ് സി. ജോസഫ് ബിരുദദിന സന്ദേശം നൽകി. അച്ചടക്കത്തോടെയും ആത്മവിശ്വാസത്തോടെയും ലക്ഷ്യങ്ങൾ പിന്തുടരണമെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു.
അസിസ്റ്റന്റ് ഹെഡ് ബോയ് വേലവാ രാഘവേശ്, വാലഡിക്ടോറിയൻമാരായ അദിതി ആനന്ദ് (സയൻസ്), ശിവം പാർവേഷ് താക്കർ (കൊമേഴ്സ്), ആഷ്ലിൻ ആൻ ബെനി (ഹ്യൂമാനിറ്റീസ്) എന്നിവർ സ്‌കൂൾ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് അധ്യാപകരോടും രക്ഷിതാക്കളോടും നന്ദി രേഖപ്പെടുത്തി. അധ്യാപകർ അവതരിപ്പിച്ച ഗാനാവതരണം ബിരുദധാരികൾക്ക് അനുഗ്രഹവും പ്രോത്സാഹനവും നൽകി. ഹെഡ് ഗേൾ ഐഷാ സാബയും ഹെഡ് ബോയ് ശ്രീവിശ്വ ഭാരത് രാഘവേശും സംസാരിച്ചു.
Content Highlights: Indian School Al Seeb celebrated its 2026 batch of Class 12 students with a grand graduation ceremony, marking a significant milestone