ഹോർമുസിലെ മിസൈൽ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി

മനാമ: ഹോർമുസ് കടലിടുക്കിൽ ഇന്ധന ടാങ്കറിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായതായി കേന്ദ്ര തുറമുഖ മന്ത്രാലയം അറിയിച്ചു. താര ഗ്യാസ് എന്ന ഇന്ധന ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ 22 ഇന്ത്യക്കാരടക്കം 25 നാവികരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 24 പേരെ രക്ഷിച്ചെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയം വ്യക്തമാക്കി.