ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറായി ഗള്‍ഫാര്‍ മുഹമ്മദലി

ഗൾഫാര്‍ മുഹമ്മദലി
ഗൾഫാര്‍ മുഹമ്മദലി

മസ്‌കറ്റ്: പ്രമുഖ പ്രവാസി വ്യവസായി ഡോ. പി. മുഹമ്മദലിയെ ഒമാനിലെ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചാന്‍സലര്‍ ആയി തെരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി ഡയറക്ടര്‍മാരുടെ യോഗമാണ് തീരുമാനമെടുത്തത്.

യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ചാന്‍സലര്‍ ആയിരുന്ന ഡോ. ഷെയ്ഖ് സാലിം അല്‍ ഫന്നാഹ് അല്‍ അമിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ചാന്‍സലറെ നിയോഗിച്ചത്. ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ തേതൃത്വം നല്‍കിയ ഡോ. പി. മുഹമ്മദലി വിദ്യാഭ്യാസ സാമൂഹ്യ സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.