ഹാപ്പി കാൻഡി കോള ഫിസ് കോള ഫ്ലേവർഡ് മിഠായി ഉത്പന്നം ഒഴിവാക്കാൻ നിർദേശം

മസ്കറ്റ്: ഒമാനിൽ ഹാപ്പി കാൻഡി കോള ഫിസ് കോള ഫ്ലേവർഡ് മിഠായി ഉത്പന്നം ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. മിഠായിയിൽ കഞ്ചാവ് അടങ്ങിയിരിക്കാനുള്ള സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കാൻ നിർദ്ദേശം നൽകിയതെന്ന് ഒമാനിലെ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെൻ്റർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച സർക്കുലർ മന്ത്രാലയം നൽകിയത്.
Content Highlights: Food safety warning issued against Happy Candy Cola Fizz Cola-flavoured candy in Oman