ഏകതാ മസ്കത്തിന്റെ സോഹാര്‍ ചാപ്റ്റര്‍ ഉദ്ഘാടനവും സംഗീതോത്സവവും അരങ്ങേറി

സൊഹാര്‍: ഏകതാ മസ്കത്തിന്റെ സോഹാര്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും 'സംഗീതോത്സവം 2024' സംഗീത പരിപാടിയും അരങ്ങേറി. സോഹാര്‍ പാം ഗാര്‍ഡനിലുള്ള ക്ലാസ്സിക്ക് വില്ല ക്ലബ് ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ സമൂഹത്തിലേക്ക് ക്ലാസിക്കല്‍ സംസ്കാരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഏകതാ മസ്കത്തിന്റെ സോഹാര്‍ ചാപ്റ്റര്‍ ഉദ്ഘാടനമാണ് നടന്നത്.
മജ്ലിസ് ഷൂറ അംഗം ഖാലിദ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ജാബ്രി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സോഹാര്‍ പ്രസിഡന്റ് രാജേഷ് കൊണ്ടല, സോഹാര്‍ മലയാളി സംഘം പ്രസിഡന്റ് മനോജ് കുമാര്‍, കെ.ആര്.പി വള്ളികുന്നം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന ഗുരുവന്ദനത്തില്‍ സോഹാര്‍ ഇന്ത്യന്‍ സ്കൂള്‍ സംഗീത അധ്യാപകരായ മംതാജ് ഹൊസൈന്‍ ചൗധരി, മൈത്രേയി മംതാജ് ചൗധരി, എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ ഗായകന് സുരേഷ് കൊന്നിയൂര്‍, മൃദംഗ വിദ്വാന് എന്‍. ജെ നന്ദഗോപാല്‍, വയലിനിസ്റ്റ് കാര്‍ത്തിക് മേനോന് എന്നിവരുടെ ശാസ്ത്രീയ സംഗീത കച്ചേരി സോഹാറിലെ സംഗീത പ്രേമികള്‍ക്ക് വേറിട്ട അനുഭവമായി.
ഏകതാ സൊഹാര്‍ ഭാരവാഹികളായ സുരേഷ് (രക്ഷാധികാരി), ദിനേശ് കുമാര്‍(ജനറല്‍ സെക്രട്ടറി), റെജി വിശ്വനാഥ് (വൈസ് പ്രസിഡന്റ്), വിനോദ് കുമാര്‍, ബിജു ബാലന് (ജോയിന്റ് സെക്രട്ടറിമാര്‍), സജീഷ് രാജേന്ദ്രന്.(പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ശങ്കര്‍ (ട്രഷറര്‍) എന്നിവരെ ഏകതാ സൊഹാര്‍ ചാപ്റ്ററിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ദിനേശ് കുമാര്‍ നന്ദി പറഞ്ഞു.
Content Highlights: Ekata Muscat Sohar Chapter Inauguration and musical fest