ഇ.അഹ്‌മദ് അനുസ്മരണം നടത്തി

മസ്‌കറ്റ്: മുസ്ലിംലീഗ് നേതാവായിരുന്ന ഇ. അഹമ്മദ് അനുസ്മരണം നടത്തി. വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥന കഴിഞ്ഞ് മസ്‌കറ്റ് കെഎംസിസി അല്‍ ഖുവൈര്‍ ഏരിയയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. പരിപാടി മസ്‌ക്റ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി അംഗം ഷമീര്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.
അല്‍ഖുവൈര്‍ കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഎംസിസി അല്‍ ഖുവൈര്‍ ഏരിയ പ്രസിഡന്റ് ഷാഫി കോട്ടക്കല്‍, സെക്രട്ടറി അബ്ദുല്‍ വാഹിദ് മാള, ഭാരവാഹികളായ അബ്ദുല്‍ കരീം കെപി, അനീഷ് വെളിയങ്കോട്, ഫിറോസ് ഹസ്സന്‍, റിയാസ് വടകര, സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിര്‍ മുയിപോത്ത്, റിയാസ് എന്‍ തൃക്കരിപ്പൂര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ നിഷാദ് മല്ലപ്പള്ളി, അബൂബക്കര്‍ പാലക്കാട്, അഹമദ് കബീര്‍, മൊയ്ദുട്ടി ഒറ്റപ്പാലം, നസീല്‍ കണ്ണൂര്‍ പങ്കെടുത്തു.
നേതാക്കള്‍ ഇ .അഹമ്മദിനോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചത് പുതുതലമുറയിലെ പ്രവര്‍ത്തകര്‍ക്ക് പുതിയൊരു അനുഭവമായി.
Content Highlights: e ahammed commemoration