വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്നേഹവീട്: താക്കോല്‍ദാനം മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു

ചേര്‍ത്തല: ആഗോള പ്രവാസി സംഘടന വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശി മിനി രാജേന്ദ്രന് വേണ്ടിയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചാരിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വീട് പണിത് നല്‍കിയത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് റഫീഖ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു.
ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റ് പൗലോസ് തേപ്പാല ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ.ആനി ലിബു മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജെ രത്‌നകുമാറിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍, സിനിമാതാരം ജയന്‍ ചേര്‍ത്തല, ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ട്രഷറര്‍ ടോം ജേക്കബ്, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശശികല, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോള്‍ കലേഷ്, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെംബര്‍ വി.പി വിനു, ഡബ്ല്യുഎംഎഫ് ഏഷ്യന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ടി ബി നാസര്‍, ഡബ്ല്യുഎംഎഫ് നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റിനി സൂരജ്, ഡബ്ല്യുഎംഎഫ് നാഷണല്‍ കൗണ്‍സില്‍ ചാരിറ്റി ഫോറം കോര്‍ഡിനേറ്റര്‍ അനില്‍, ഡബ്ല്യുഎംഎഫ് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ നോബി കെ.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ജോയിന്റ് ട്രഷറര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് ഷാജി നന്ദി പറഞ്ഞു.
Content Highlights: WMF Snehaveed; key distribution