ഡബ്ല്യു.എം.സി അയര്‍ലന്‍ഡ് വനിതാ ഫോറം വാര്‍ഷികം ആഘോഷിച്ചു

#ലിപ്സണ്‍ ഫിലിപ്പ്
.
.

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ ഫോറം വാര്‍ഷികവും കേരളപിറവിയും ആഘോഷിച്ചു. പാമേഴ്‌സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ ഗ്രേസ് മരിയ ബെന്നിയുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഫോറം ചെയര്‍പേഴ്സണ്‍ ജീജ വര്‍ഗീസ് ജോയി സ്വാഗതം ആശംസിച്ചു.

അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്രയുടെ ഭാര്യ റീതി മിശ്ര നിലവിളക്കു കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും റീതി മിശ്ര വാഗ്ദാനം ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ലോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജണ്‍ ട്രഷറര്‍ ഷൈബു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി രഞ്ജന മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ജൂഡി ബിനു നന്ദി രേഖപ്പെടുത്തി.

കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തിരുവാതിര, ഭരതനാട്യം, കേരള നടനം, കൈകൊട്ടിക്കളി, നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഡാന്‍സ്, കവിത, ഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങറി. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത വേഷങ്ങളില്‍ അണിഞ്ഞൊരുങ്ങിയ വനിതകള്‍ സ്റ്റേജിലും ഹാളിലുമായി സാംസ്‌കാരിക ഫാഷന്‍ ഷോ അവതരിപ്പിച്ചു.

മഞ്ജു റിന്‍ഡോ, ഫിജി സാവിയോ, ഡെല്‍ന എബി എന്നിവരായിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍. ഷീന അജു, ശാലിനി വര്‍ഗീസ്, ബിനില ജിജോ, ഓമന വിന്‍സെന്റ്, ലിന്‍സി സുരേഷ്, രവിത ഷെല്‍ബിന്‍, ഏലിയാമ്മ ജോസഫ്, റൂബി സെബാസ്റ്റ്യന്‍, വിന്‍സി ബെന്നി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വനിതാ ഫോറം യൂറോപ്പ് റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ രാജി ഡൊമിനിക് അവതാരകയായി പ്രവര്‍ത്തിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജണ്‍ വൈസ് പ്രസിഡന്റ് ബിജു വൈക്കം, പ്രൊവിന്‍സ് സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ് എന്നിവരുള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു.

ഡെയിലി ഡിലൈറ്റ്, ടൈലക്സ്, സ്‌പൈസ് വില്ലേജ്, റിയാല്‍ട്ടോ, ഉര്‍വി ഫാഷന്‍സ്, ഷീല പാലസ്, എക്സ്പ്രസ്സ് ഹെല്‍ത്ത്, ഒലിവ്സ് റെസ്റ്റോറന്റ്, ലെ ദിവാനോ സോഫാസ്, ആവണി എന്നിവരായിരുന്നു സ്പോണ്‍സര്‍മാര്‍. ജോസഫ് കളപ്പുരക്കല്‍ ഗിഫ്റ്റ് സ്പോണ്‍സര്‍ ചെയ്തു.

Content Highlights: wmc Ireland womens forum anniversary celebration