വാഷിങ്ടണ്‍ പോസ്റ്റ് എഡിറ്റര്‍ നീമ റൊഷേനിയ അന്തരിച്ചു

.
.

വാഷിങ്ടൺ ഡിസി:  യുവജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞ വാഷിങ്ടൺ പോസ്റ്റ് എഡിറ്റർ നീമ റൊഷേനിയ പട്ടേൽ (35) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായിരുന്നു.

ഇന്ത്യയിൽനിന്നു കുടിയേറിയ മാതാപിതാക്കൾക്ക് മേപ്പിൽവുഡിൽ ജനിച്ച നീമ ഹൈസ്‌കൂൾ ന്യൂസ് പേപ്പറിൽ സജീവമായിരുന്നു. 2009-ൽ എക്കണോമിക്സ് ജേർണലിസം എന്നിവയിൽ ബിരുദം നേടി. 2016-ൽ ഡിജിറ്റൽ എഡിറ്ററായിട്ടാണ് ജോലി ആരംഭിച്ചതെങ്കിലും പിന്നീട് പത്രത്തിന്റെ സ്ത്രീകളുടെ പ്രസിദ്ധീകരണമായ പോഡ്കാസ്റ്റിൽ ചീഫ് എഡിറ്ററായി. 2021-ൽ നീമ പോസ്‌കാസ്റ്റ് വിട്ട് കൂടുതൽ യുവജനങ്ങളെ ആകർഷിക്കുന്ന നെക്സ്റ്റ് ജനറേഷനിൽ പ്രവർത്തനമാരംഭിച്ചു.

2014-ൽ അക്ഷർ പട്ടേലിനെ വിവാഹം ചെയ്തും. അഭിരാജ് പട്ടേൽ ഏകമകനാണ്. നോർത്ത് കരോലിനായിലുള്ള പ്രഭു റോഷ്യാന- മീര റോഷ്യാന ദമ്പതികളുടെ മകളാണ്. മാധ്യമരംഗത്തെ ഭാവിവാഗ്ദാനമാണെന്നും ചുരുങ്ങിയ കാലഘട്ടത്തിൽ നീമ നടത്തിയ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും സഹപ്രവർത്തകർ അനുസ്മരിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Washington Post Editor Neema Roshania Patel, Dies At 35